Posted By Editor Editor Posted On

ഇനി ഇന്റർനെറ്റ് പറപറക്കും; കുവൈത്തിൽ 5G പുതിയ വേർഷൻ പുറത്തിറക്കി

കുവൈത്തിൽ ഇന്റർനെറ്റ് 5 G സാങ്കേതികവിദ്യയുടെ നൂതന വേർഷൻ പുറത്തിറക്കിയതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA) പ്രഖ്യാപിച്ചു.രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ്, ഇതെന്നും വരും വർഷങ്ങളിൽ 6 G സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന് വഴിയൊരുക്കുവാൻ ഇത് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.സെക്കൻഡിൽ മൂന്ന് ജിഗാബൈറ്റ് വരെ കണക്ഷൻ വേഗതയും കുറഞ്ഞ പ്രതികരണ സമയവും നൽകുന്നതാണ് 5 G നൂതന സാങ്കേതിക വിദ്യ. ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളുമായി സഹകരിച്ച് നിയന്ത്രണ, നിയമനിർമ്മാണ അന്തരീക്ഷം വികസിപ്പിക്കുന്നതിനായി അതോറിറ്റി പ്രവർത്തിച്ചു വരികയാണെന്നും ആക്റ്റിങ് ചെയർമാൻ ഷെയ്ഖ് അത്ബി അൽ-സബാഹ് വ്യക്തമാക്കി.. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള പ്രാപ്തി കൈവരിക്കുവാൻ ഇത് സഹായമായിരിക്കും. 5G നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയ ലോകത്തിലെ ആദ്യ രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത് എന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *