കുവൈത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഉപയോഗവകാശ നിരക്ക് കുത്തനെ വർധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രാലയം തയ്യാറാക്കിയ കരട് നിയമം ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അൽ റായ് ദിന പത്രം റിപ്പോർട്ട് ചെയ്തു. ഈ ഇനത്തിൽ സർക്കാരിന് പ്രതി വർഷം 15.6 ദിനാർ വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇത് പ്രകാരം വാണിജ്യ സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, എന്നിവ ഉൾപ്പെടെയുള്ള വിവിധ വ്യാപാര, വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് മുനിസിപ്പാലിറ്റി നിലവിൽ ചുമത്തുന്ന ഫീസ് നിരക്ക് ഇരട്ടിയിൽ അധികമായി വർധിക്കും.തീരുമാനം അടുത്ത മാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.പുതിയ നിയമ പ്രകാരം റെസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, കോഫി ഷോപ്പുകൾ എന്നിവയ്ക്ക് ചതുരശ്ര മീറ്ററിന് 138.6 ദിനാറാണ് ഫീസ്.ആശുപത്രികൾ വെറ്ററിനറി ക്ലിനിക്കുകൾ എന്നിവക്ക് ചതുരശ്ര മീറ്ററിന് 3.66 ദിനാറും പാർക്കിംഗ് സ്ഥലങ്ങൾക്ക് ചതുരശ്ര മീറ്ററിന് 2.1 ദിനാറും ,എന്നിവയാണ് പുതിയ നിയമത്തിലെ പ്രധാന ഭേദഗതികൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx