Posted By Editor Editor Posted On

കുവൈത്തിൽ ആയുധം കൈവശംവയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദ​ഗതി വരുന്നു

കുവൈത്തിൽ ആയുധങ്ങളും വെടിക്കോപ്പുകളും സംബന്ധിച്ച 1991 ലെ 13-ാം നമ്പർ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് ഡിക്രി-നിയമത്തിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. നിരോധനത്തിന്റെ പരിധിയിൽ വരുന്ന ആയുധങ്ങളുടെ തരങ്ങളും അത് ബാധകമാകുന്ന സ്ഥലങ്ങളും നിർണ്ണയിക്കാൻ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തി കൊണ്ടാണ് നിയമ ഭേദഗതി എന്ന് നീതിന്യായ മന്ത്രി നാസർ അൽ-സുമൈത് അറിയിച്ചു.സമൂഹത്തിൽ സുരക്ഷാ സംഭവവികാസങ്ങൾക്ക് അനുസൃതമായി, പൊതു ഇടങ്ങളിൽ അച്ചടക്കം വർദ്ധിപ്പിക്കുന്നതിനും ഭീഷണികളെ ചെറുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം എന്നും അദ്ദേഹം പറഞ്ഞു.പുതിയ ഭേദഗതി പ്രകാരം സ്‌കൂളുകൾ, പള്ളികൾ, മാർക്കറ്റുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ നിയമപരമായ ആവശ്യങ്ങൾക്ക് അല്ലാതെ 6 എംഎം കാലിബർ അല്ലെങ്കിൽ അതിൽ കൂടുതലോ ഉള്ള ബ്ലേഡഡ് അല്ലെങ്കിൽ എയർ ഗണ്ണുകൾ കൊണ്ടുപോകുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമായിരിക്കും.നിയമ ലംഘകർക്ക് ആറ് മാസം മുതൽ ഒരു വർഷം വരെ തടവും 500 മുതൽ 1,000 ദിനാർ വരെ പിഴയും അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ശിക്ഷയായി ലഭിക്കും. ആയുധങ്ങൾ ഉപയോഗിച്ചു
മറ്റുള്ളവരെ ഭയപ്പെടുത്തുന്ന ഏതൊരാൾക്കും ഒരു വർഷം മുതൽ രണ്ട് വർഷം വരെ തടവും 1,000 മുതൽ 2,000 ദിനാർ വരെ പിഴയും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *