
വർഷത്തിലെ ഏറ്റവും ചൂടേറിയ സമയത്തിലേക്ക് കുവൈത്ത്, താപനില ഗണ്യമായി ഉയരും
കുവൈത്തിൽ ജൂലൈ 3 മുതൽ ‘ത്വായിബ’ കാലം അവസാനിക്കുകയും ‘ ജെമിനി’ (ഒന്നാം) കാലം ആരംഭിക്കുകയും ചെയ്യുമെന്ന് അൽ അജ്രി ശാസ്ത്ര കേന്ദ്രം അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ താപനില ഗണ്യമായി ഉയരുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ‘ജെമിനി’ കാലം വർഷത്തിലെ ഏറ്റവും ചൂടേറിയ സമയമായിരിക്കുമെന്നും, പ്രത്യേകിച്ച് പകൽ സമയങ്ങളിൽ ചൂട് വർധിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. ജൂലൈ 15 വരെ ഈ സാഹചര്യം തുടരും. ഈ സമയത്താണ് സൂര്യൻ ഭൂമധ്യരേഖയ്ക്ക് തെക്കോട്ടേക്ക് നീങ്ങുന്നത്.
വർധിച്ച താപനില കൂടാതെ, കഠിനമായ വരൾച്ചയും ഉഷ്ണക്കാറ്റും ഈ കാലത്തിൻറെ സവിശേഷതകളാണെന്ന് കേന്ദ്രം വിശദീകരിച്ചു. ഈ കാറ്റ് സൂര്യൻറെ ചൂടിന് തീവ്രത വർധിപ്പിക്കും. ചിലർ ഇതിനെ സൗര-ചന്ദ്ര കലണ്ടറിൽ നൽകിയിട്ടുള്ള “അൽ-ഹഖഅ്” എന്ന് വിശേഷിപ്പിക്കുന്നു. ഈ സീസണിൽ സൂര്യൻ ഏറ്റവും ഉയർന്ന തീവ്രതയിൽ എത്തുമെന്നും സെൻറർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)