Posted By Editor Editor Posted On

കുവൈത്തിലേക്ക് പ്രവേശനം ഇനി വേഗത്തിൽ; വിസിറ്റ് വീസകൾ ഓൺലൈനിൽ അപേക്ഷിക്കാം

കുവൈത്തിൽ വിസിറ്റ് വീസകൾ ഇനി ഓൺലൈനിൽ അപേക്ഷിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാല് ഇനം സന്ദർശക വീസകൾക്കായാണ് പുതിയ ഇ-സംവിധാനം ആരംഭിച്ചത്.സന്ദർശക വീസയിൽ കുടുംബങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കുവൈത്തിലെ താമസക്കാർക്കും ടൂറിസം, ബിസിനസ്, ഔദ്യോഗിക ആവശ്യങ്ങൾക്കായി രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്കും ഇനി ഓൺലൈനിൽ വീസയ്ക്ക് അപേക്ഷ നൽകാം.

ഡിജിറ്റൽ സൗകര്യങ്ങൾ നവീകരിക്കാനും, നിക്ഷേപങ്ങളും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന പ്രാദേശിക കേന്ദ്രമെന്ന നിലയിൽ കുവൈത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമാണിത്.

∙ഏതൊക്കെ വീസകൾ? കാലാവധി
4 തരം സന്ദർശക വീസകൾ ഓൺലൈനിൽ അപേക്ഷിക്കാം- ടൂറിസ്റ്റ്, കുടുംബ, വാണിജ്യ, ഔദ്യോഗിക വീസകൾ. ടൂറിസ്റ്റ് വീസകൾക്ക് മൂന്നു മാസവും കുടുംബ, വാണിജ്യ, ഔദ്യോഗിക വീസകൾക്ക് 30 ദിവസവുമാണ് കാലാവധി.

കുവൈത്തിലെ പ്രവാസി താമസക്കാർക്ക് നാട്ടിലെ കുടുംബത്തെ കൊണ്ടുവരാനായി കുടുംബ സന്ദർശക വീസകൾക്ക് അപേക്ഷിക്കാം. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾക്ക് കുവൈത്തിൽ നടക്കുന്ന യോഗങ്ങളിലും ഇവന്റുകളിലും മറ്റും പങ്കെടുക്കാനായാണ് വാണിജ്യ വീസകൾ അനുവദിക്കുന്നത്. സർക്കാർ പരിപാടികളിൽ പങ്കെടുക്കാനായി വിദേശങ്ങളിൽ നിന്നെത്തുന്ന ഉദ്യോഗസ്ഥർക്കും സർക്കാർ പ്രതിനിധികൾക്കുമാണ് ഔദ്യോഗിക വീസകൾ അനുവദിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *