
കുവൈറ്റിലേക്ക് വിസിറ്റ് വീസകൾ ഇനി ഓൺലൈനിൽ അപേക്ഷിക്കാം
കുവൈറ്റിലേക്കുള്ള വിസിറ്റ് വീസകൾ ഇനി ഓൺലൈനിൽ അപേക്ഷിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാല് ഇനം സന്ദർശക വീസകൾക്കായാണ് പുതിയ ഇ-സംവിധാനം ആരംഭിച്ചത്. സന്ദർശക വീസയിൽ കുടുംബങ്ങളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കുവൈത്തിലെ താമസക്കാര്‍ക്കും ടൂറിസം, ബിസിനസ്, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി രാജ്യത്തേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്കും ഇനി ഓൺലൈനിൽ വീസയ്ക്ക് അപേക്ഷ നൽകാം.
ഡിജിറ്റല്‍ സൗകര്യങ്ങള്‍ നവീകരിക്കാനും, നിക്ഷേപങ്ങളും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്ന പ്രാദേശിക കേന്ദ്രമെന്ന നിലയില്‍ കുവൈത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമാണിത്.
∙ഏതൊക്കെ വീസകൾ? കാലാവധി
4 തരം സന്ദർശക വീസകൾ ഓൺലൈനിൽ അപേക്ഷിക്കാം- ടൂറിസ്റ്റ്, കുടുംബ, വാണിജ്യ, ഔദ്യോഗിക വീസകൾ. ടൂറിസ്റ്റ് വീസകള്‍ക്ക് മൂന്നു മാസവും കുടുംബ, വാണിജ്യ, ഔദ്യോഗിക വീസകള്‍ക്ക് 30 ദിവസവുമാണ് കാലാവധി.
കുവൈത്തിലെ പ്രവാസി താമസക്കാർക്ക് നാട്ടിലെ കുടുംബത്തെ കൊണ്ടുവരാനായി കുടുംബ സന്ദർശക വീസകൾക്ക് അപേക്ഷിക്കാം. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾക്ക് കുവൈത്തിൽ നടക്കുന്ന യോഗങ്ങളിലും ഇവന്റുകളിലും മറ്റും പങ്കെടുക്കാനായാണ് വാണിജ്യ വീസകൾ അനുവദിക്കുന്നത്. സര്‍ക്കാര്‍ പരിപാടികളിൽ പങ്കെടുക്കാനായി വിദേശങ്ങളിൽ നിന്നെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ പ്രതിനിധികള്‍ക്കുമാണ് ഔദ്യോഗിക വീസകൾ അനുവദിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)