
നിമിഷപ്രിയയുടെ വധശിക്ഷ; ഒഴിവാക്കാൻ ശ്രമവുമായി അധികൃതർ, ദയാധനം കൈമാറുന്നതടക്കം സങ്കീർണ്ണം, ഉന്നതതല ഇടപെടലിന് കേന്ദ്ര നീക്കം
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ. നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമൻ ജയിൽ അധികൃതരുടെ തീരുമാനം. മോചനശ്രമങ്ങൾക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്.ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിശദീകരണം.പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ യെമനി പൗരനെ തലാൽ അബ്ദു മെഹദിയെ കൊലപ്പെടുത്തി എന്നാണ് കേസ്. കുടുംബം മാപ്പ് നൽകിയാൽ വധശിക്ഷ റദ്ദാക്കാനാകും. സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിലവിൽ യെനിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിമിഷ തടവിൽ കഴിയുന്ന മേഖലയുൾപ്പടെ ഹൂത്തി നിയന്ത്രിത മേഖലയായതും നേരിട്ടുള്ള ഇടപെടലുകൾക്ക് പരിമിതിയാണ്.
നിമിഷപ്രിയയ്ക്കായി യെമനിൽ നിയമനടപടികൾ ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോമാണ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ നിന്ന് ജയിൽ അധികൃതർക്ക് വധ ശിക്ഷ നടപ്പാക്കുന്നുവെന്ന ഉത്തരവെത്തിയതായി അറിയിച്ചത്. നിലവിൽ, നിമിഷപ്രിയയ്ക്കായി നയതന്ത്ര തലത്തിൽ ഉൾപ്പടെ നടന്ന ശ്രമങ്ങൾ വിജയം കണ്ടിട്ടില്ല. പത്ത് ലക്ഷം ഡോളർ ദിയാധനം നൽകി മോചിപ്പിക്കാൻ ഇപ്പോഴും അവസരമുണ്ടെന്നാണ് സാമുവൽ ജെറോം പറയുന്നത്. ഇത് ഏകദേശം 8 കോടിയിലധികം രൂപ വരും. ഇതിനായി കുടുംബത്തെ കാണാൻ ശ്രമിക്കുമെന്നും സാമുവൽ ജെറോം പറഞ്ഞു. കുടുംബത്തെ നേരിൽക്കണ്ട് ചർച്ച നടത്തുന്നതിനായി നിമിഷയുടെ അമ്മ ഇപ്പോഴും യെമനിലാണുള്ളത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)