
കുവൈത്തിൽ ടീച്ചേഴ്സ് അസോസിയേഷൻ തട്ടിപ്പ്; പ്രവാസിക്ക് 10 വർഷം കഠിനതടവും വൻ തുക പിഴയും
അധ്യാപക സംഘടനയുടെ മുൻ സാമ്പത്തിക ഡയറക്ടറായ ഈജിപ്ഷ്യൻ പ്രവാസിക്ക് 10 വർഷം കഠിനതടവും ഒരു ദശലക്ഷം ദിനാർ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് കാസേഷൻ കോടതി. ടീച്ചേഴ്‌സ് അസോസിയേഷന്റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു വിധി. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
ഈജിപ്ഷ്യൻ പ്രവാസി തന്റെ ശമ്പളം പലതവണ വർദ്ധിപ്പിച്ചതും, സാങ്കൽപ്പിക വ്യക്തികൾക്ക് അനാവശ്യ ശമ്പളം ചേർത്തതും, തന്റെ അധികാരം ഉപയോഗിച്ച് മറ്റുള്ളവർക്ക് ചെക്കുകൾ നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
2021 ഒക്ടോബറിലാണ് വിവരങ്ങൾ പുറത്തുവരുന്നത്. പ്രതി 2018 മുതൽ ദീർഘകാലത്തേക്ക് ശമ്പള പ്രസ്താവനകൾ തയ്യാറാക്കുകയും ശമ്പളം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നുവെന്നും, അധ്യാപക അസോസിയേഷന്റെ അക്കൗണ്ടിൽ നിന്ന് ചെക്കുകൾ നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)