വിസ അടിക്കാൻ പണം വാങ്ങി; കുവൈറ്റിൽ വിസ തട്ടിപ്പ് സംഘത്തിലെ നിരവധിപേർ പിടിയിൽ

കുവൈറ്റിൽ വിസ കച്ചവടക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ പൗരനിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിസ ക്കച്ചവട സംഘത്തിലെ നിരവധി പേർ അറസ്റ്റിൽ. റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിന് തന്നിൽ നിന്നും നാട്ടുകാരനായ വ്യക്തി 650 ദിനാർ വാങ്ങിയതായി അറിയിച്ചു കൊണ്ട് ഒരു പാകിസ്ഥാൻ പൗരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ വ്യക്തിയെ അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതി കുറ്റ സമ്മതം നടത്തുകയായിരുന്നു. തുടർ അന്വേഷണത്തിൽ 162 ജീവനക്കാരുള്ള 11 കമ്പനികളിൽ പ്രതി പങ്കാളിയാണെന്ന് കണ്ടെത്തി. ഈ കമ്പനികളിൽ രജിസ്റ്റർ ചെയ്യപ്പെട്ട നിരവധി തൊഴിലാളികളെ അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു.

500 മുതൽ 900 ദിനാർ വരെ തുക നൽകിയാണ് തങ്ങൾ സ്ഥാപനത്തിലേക്ക് വിസ മാറ്റിയതെന്ന് തൊഴിലാളികൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. കുടുംബ വിസ ലഭിക്കുന്നതിനു, വർക്ക് പെർമിറ്റിൽ ശമ്പളം അധികമായി രേഖപ്പെടുത്തുവാൻ തങ്ങളിൽ നിന്ന് 60 മുതൽ 70 ദിനാർ വരെ അധികമായി വാങ്ങിയെന്നും ചില തൊഴിലാളികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഈ കമ്പനികളുടെ ഒപ്പധികാരമുള്ള സ്വദേശിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ പ്രതിമാസം 500 മുതൽ 600 ദിനാർ വരെ പണം തനിക്ക് ലഭിച്ചിരുന്നതായി ഇയാൾ സമ്മതിച്ചു. കേസിൽ ആകെ 12 പ്രതികളാണ് അറസ്റ്റിലായത്. തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി കമ്പനിയിൽ റെജിസ്റ്റർ ചെയ്ത തൊഴിലാളികളെ വിളിപ്പിക്കുന്നത് അറിയുന്നതോടെ പ്രതികൾ നാട്ടിലേക്ക് കടന്നു കളയുവാനുള്ള സാധ്യത മുൻ നിർത്തി പ്രതികൾക്ക് എതിരെ അന്വേഷണ സംഘം നേരത്തെ തന്നെ യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ കമ്പനികളിൽ രെജിസ്റ്റർ ചെയ്ത, തൊഴിലാളികളിൽ ഭൂരിഭാഗവും പാകിസ്ഥാനികളും ഇന്ത്യക്കാരും ഈജിപ്തുകാരുമാണ്. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തെ തുടർന്ന് താമസ കാര്യ വകുപ്പിലെ കുറ്റാന്വേഷണ വിഭാഗം വിസ ക്കച്ചവടക്കാർക്ക് എതിരെ ശക്തമായ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *