ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ കുവൈറ്റ് ദമ്പതികൾക്ക് വധശിക്ഷ വിധിച്ചു. കുവൈറ്റ് ക്രിമിനൽ കോടതിയാണ് ഇവരുടെ വീട്ടിലെ ജോലിക്കാരി ആയിരുന്ന തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തിയ ദമ്പതികൾക്ക് ശിക്ഷ വിധിച്ചത്. തൊഴിലാളിയായ സ്ത്രീയെ തൊഴിൽ ഉടമയായ ദമ്പതികൾ നിയമവിരുദ്ധമായി തടഞ്ഞു വെക്കുകയും, വൈദ്യസഹായം നിഷേധിക്കുകയും പീഡനം നടത്തി ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു. കേസിൽ പ്രതികളെ 21 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ നേരത്തെ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പ്രതികൾ കുറ്റകൃത്യം നടത്തിയത് എന്നും ഇതിനാൽ തന്നെ പരമാവധി ശിക്ഷ ലഭിക്കാൻ പ്രതികൾ അർഹരാണെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. ഇതെ തുടർന്നാണ് പ്രതികൾക്ക് വധ ശിക്ഷ വിധിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t