കുവൈത്തിലെ അഹമദിയിൽ ഒരു ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിന് തീപിടിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. വിവരമറിഞ്ഞയുടൻ ഫഹാഹീൽ, അബ്ദുല്ല പോർട്ട്, അഹമദി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ കാരണം തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. ഈ അപകടത്തിൽ ആർക്കും കാര്യമായ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t