Posted By Editor Editor Posted On

ആശ്വാസ വാർത്ത; നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കി, ദയാധനത്തിൽ തീരുമാനമായില്ല

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കിയതായി റിപ്പോർട്ട്. ഏറെ ആശ്വാസകരമായ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. കാന്തപുരം എപി അബൂബക്കർ മുസലിയാർ ആണ് ഈക്കാര്യം അറിയിച്ചത്. ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട തുടർചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും, മറ്റു കാര്യങ്ങൾ ഈ ചർച്ചയിലൂടെ തീരുമാനിക്കുന്നതാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു, ഇന്ന് നടന്ന അന്തിമ ചർച്ചയിലാണ് വധശിക്ഷ റദ്ധാക്കാൻ തീരുമാനിച്ചത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യെമന്‍ പണ്ഡിത സംഘത്തിനു പുറമെ വടക്കന്‍ യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക. നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എ.പി .അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താല്‍ക്കാലികമായി നീട്ടിവച്ചിരുന്നു.

2015 ല്‍ സനായില്‍ യെമന്‍ പൗരനായ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *