വിദേശത്തടക്കം ബിസിനസ് ചെയ്യുന്ന ഉടമയുമായി അടുത്ത് ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ; ഒടുവിൽ ദമ്പതികൾ അറസ്റ്റിൽ

അടുപ്പം സ്ഥാപിച്ച് വിദേശത്ത് അടക്കം ബിസിനസ് നടത്തുന്ന വ്യവസായിയെ കുടുക്കി ബ്ലാക്ക്‌മെയിൽ ചെയ്ത ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വലപ്പാട് സ്വദേശി കൃഷ്ണദേവും ഭാര്യ ശ്വേതയുമാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ പിടിയിലായത്.അറസ്റ്റിലായ ശ്വേത, വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ കുടുക്കിയ ശേഷം സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തിയത്.ദമ്പതികൾ വ്യവസായിയിൽ നിന്ന് 30 കോടി രൂപ ആവശ്യപ്പെട്ടു. ആദ്യം 50,000 രൂപ കൈപ്പറ്റിയ ഇവർ ശേഷിച്ച തുക അഞ്ചുദിവസത്തിനുള്ളിൽ നൽകണമെന്ന് സമ്മർദ്ദം ചെലുത്തി. ആവശ്യപ്പെട്ട തുക നൽകാത്ത പക്ഷം ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. പണം വാങ്ങാനെത്തിയപ്പോൾ ചെക്ക് കൈപ്പറ്റി പുറത്തിറങ്ങിയ ദമ്പതികളെ പൊലീസ് സംഘം പിടികൂടി.പ്രാഥമിക അന്വേഷണത്തിൽ ഇവർ സമാനമായ രീതിയിൽ മുൻപും നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന സംശയം പൊലീസിന് ഉയർന്നിട്ടുണ്ട്. കൂടുതൽ ആളുകൾ കേസിൽ പങ്കാളികളായിരിക്കാമെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം തുടരുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *