Posted By Editor Editor Posted On

കുവൈത്തിൽ ചൈനീസ് ആയുധ നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നു

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 98-ാം വാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ ചൈനീസ് എംബസിയിൽ നടന്ന ആഘോഷച്ചടങ്ങിൽ വെച്ച് കുവൈത്തിൽ ഒരു ചൈനീസ് ഇടത്തരം ആയുധ നിർമ്മാണ ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. കുവൈത്ത് പ്രതിരോധ മന്ത്രാലയം ചൈനയുമായി സഹകരിച്ച് നടപ്പിലാക്കുന്ന വിവിധ സംയുക്ത പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈ ഫാക്ടറിയെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് അബ്ദുള്ള അൽ മിഷ്അൽ അറിയിച്ചു.

മുബാറക് അൽ-കബീർ തുറമുഖം, ഭവന നിർമ്മാണം തുടങ്ങിയ രാജ്യത്തുടനീളമുള്ള പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം സാധ്യമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *