കുവൈറ്റിൽ 7 മാസത്തിനിടെ നാടുകടത്തിയത് 19000-ത്തിലധികം പ്രവാസികളെ, കരിമ്പട്ടികയിൽപെടുത്തി, ഇനി രാജ്യത്ത് പ്രവേശിക്കാനാകില്ല

കുവൈറ്റിൽ അനധികൃത താമസവും, തൊഴിൽ നിയമലംഘനവും തടയുന്നതിന്റെ ഭാഗമായി കുവൈറ്റിൽ നടത്തിയ പരിശോധനയിൽ 2025 ജനുവരി മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിൽ 19,000-ത്തിലധികം വിദേശികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സ്​പോൺസറിൽ നിന്ന് ഒളിച്ചോടിയവർ, തെരുവ് കച്ചവടക്കാർ, യാചകർ, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയവർ, മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായവർ എന്നിങ്ങ​​നെ വിവിധ കേസുകളിലാണ് നടപടി. എല്ലാ രാജ്യക്കാരായ സ്ത്രീകളും പുരുഷൻമാരും ഇതിലുണ്ട്. അനധികൃത പ്രവാസികളെ കണ്ടെത്തുന്നതിനായി വിവിധ മേഖലകളിൽ നിരന്തര പരിശോധനാ ക്യാമ്പയിനുകൾ തുടരുമെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, നിയമം പാലിക്കുന്ന പ്രവാസികൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *