കുവൈറ്റിൽ സർക്കാർ സർവീസിലിരിക്കെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും ശമ്പളം കൈപ്പറ്റുകയും ചെയ്ത ഒരു ഡോക്ടർക്ക് കുവൈറ്റ് ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 3,45,000 കുവൈറ്റി ദിനാർ പിഴയും ശിക്ഷ വിധിച്ചു. ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കാനും കോടതി ഉത്തരവിട്ടു. ഡോക്ടർ സമർപ്പിച്ച അപ്പീൽ കോടതി തള്ളുകയും മുൻ വിധി ശരിവെക്കുകയും ചെയ്തു.
കോടതിയുടെ കണ്ടെത്തലുകൾ പ്രകാരം, ഡോക്ടർ ജോലിയിലിരിക്കെ 1,15,000 കുവൈറ്റി ദിനാർ ശമ്പളമായി തട്ടിയെടുത്തു. ആരോഗ്യ മന്ത്രാലയത്തിലെ നിയമ വിഭാഗം നൽകിയ വിവരമനുസരിച്ച്, ഡോക്ടർ വിദേശത്ത് താമസിക്കുന്ന സമയത്തും അഞ്ച് വർഷത്തോളം സർക്കാർ ആശുപത്രിയിൽ നിന്ന് ശമ്പളം വാങ്ങിയിരുന്നു. ജോലിക്ക് ഹാജരാകാതിരുന്നിട്ടും, മറ്റൊരു ജീവനക്കാരന്റെ സഹായത്തോടെയാണ് ഇയാൾ മുഴുവൻ ശമ്പളവും കൈപ്പറ്റിയത്.
പബ്ലിക് പ്രോസിക്യൂഷന് ലഭിച്ച ഔദ്യോഗിക റിപ്പോർട്ടിനെ തുടർന്നാണ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ഡോക്ടർ കുവൈറ്റിൽ പ്രവേശിച്ചിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t