Posted By Editor Editor Posted On

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച കാൽലക്ഷം ലിറിക്ക ഗുളികകൾ പിടികൂടി

കുവൈറ്റിലേക്ക് വിമാന കാർഗോ വഴി കടത്താൻ ശ്രമിച്ച കാൽ ലക്ഷത്തിലധികം ലിറിക്ക ഗുളികകൾ കസ്റ്റംസ് പിടികൂടി. നിരോധിത മരുന്ന് വിഭാഗത്തിൽപ്പെട്ട ലിറിക്ക ഗുളികകളാണ് കടത്താൻ ശ്രമിച്ചത്. സാധാരണ പരിശോധനകൾക്കിടെയാണ് സംശയാസ്പദമായ ഈ കണ്ടെയ്‌നർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ അതിന്റെ ഉള്ളടക്കം പരിശോധിക്കുകയും, കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. അനധികൃത മയക്കുമരുന്ന് കടത്തിനെതിരെ പോരാടുന്നതിനും പൊതുജനാരോഗ്യം, സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *