Posted By Editor Editor Posted On

ഒഴിഞ്ഞ കണ്ടെയ്നറിൽ സംശയം, പിന്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ; കുവൈത്തിൽ പിടികൂടിയത് നിരവധി മദ്യക്കുപ്പികൾ, ഇന്ത്യക്കാർ അറസ്റ്റിൽ

കുവൈത്തിലെ ഷുഐബ് തുറമുഖത്ത് ഒഴിഞ്ഞ കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി. ആഭ്യന്തര മന്ത്രാലയവും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് വൻ മദ്യവേട്ട നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു.

ഷിപ്പിംഗ് രേഖകളിൽ ‘ഒഴിഞ്ഞത്’ എന്ന് രേഖപ്പെടുത്തിയ ഒരു കണ്ടെയ്‌നറിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു. കണ്ടെയ്‌നർ തുറമുഖത്ത് നിന്ന് പുറത്തുവിട്ട് ലഹരിവിരുദ്ധ വിഭാഗം രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ പിന്തുടർന്നു. അഹ്മദിയിലെ ഒരു ഗോഡൗണിൽ വെച്ച് മദ്യക്കടത്ത് സംഘം കണ്ടെയ്‌നർ ഏറ്റെടുക്കാൻ ശ്രമിക്കവെയാണ് ഉദ്യോഗസ്ഥർ അവരെ വളഞ്ഞതും അറസ്റ്റ് ചെയ്തതും.

പ്രാഥമിക അന്വേഷണത്തിൽ, ഇന്ത്യയിലുള്ള ഒരാളുടെ നിർദ്ദേശപ്രകാരമാണ് മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും, രാജ്യത്തിന്റെ സുരക്ഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും ഭീഷണിയാകുന്ന എല്ലാത്തരം കള്ളക്കടത്ത് ശ്രമങ്ങളെയും ചെറുക്കാനുള്ള പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *