
കുവൈറ്റിലെ ഈ റോഡുകൾ അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക
കുവൈറ്റിലെ കിംഗ് ഈസ ബിൻ സൽമാൻ അൽ ഖലീഫ ഹൈവേയിൽ (റോഡ് 30) അറ്റകുറ്റപ്പണികൾക്കായി ലെയ്ൻ അടച്ചിടുന്നതായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് പ്രത്യേകം പ്രഖ്യാപിച്ചു. ഹവല്ലി, ജാബ്രിയ, ഫോർത്ത് റിംഗ് റോഡ്, ഫഹാഹീൽ എന്നിവിടങ്ങളിലേക്കുള്ള സുരക്ഷാ ലെയ്ൻ, വലത് ലെയ്ൻ, എക്സിറ്റ് റാമ്പുകൾ എന്നിവ പണി പൂർത്തിയാകുന്നതുവരെ അടച്ചിട്ടിരിക്കുന്നു. ഇതര റൂട്ടുകൾ പിന്തുടരാനും ഗതാഗത നിർദ്ദേശങ്ങൾ പാലിക്കാനും ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)