
അഗ്നി സുരക്ഷ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി; കുവൈത്തിൽ 161 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു
അഗ്നിബാധ തടയുന്നതിനും സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടി കുവൈത്ത് ഫയർഫോഴ്സ് രാജ്യത്തുടനീളം പരിശോധന തുടരുന്നു. ഈ പരിശോധനകളുടെ ഭാഗമായി, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 161 സ്ഥാപനങ്ങൾ ഫയർഫോഴ്സ് അടച്ചുപൂട്ടി. ഇതിൽ, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലും.
വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് നടത്തുന്ന ഈ സുരക്ഷാ പരിശോധനയിൽ, സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത 221 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസും നൽകിയിട്ടുണ്ട്.
വേനൽക്കാലത്ത് തീപിടിത്തം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ, ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിന് കർശനമായ നടപടികളാണ് ഫയർഫോഴ്സ് സ്വീകരിക്കുന്നത്. ഫ്ലാറ്റുകളിലും സ്ഥാപനങ്ങളിലും തീപിടിത്ത പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നും അഗ്നിബാധയുണ്ടായാൽ ഉടൻതന്നെ ഫയർഫോഴ്സിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)