
കുവൈത്തിൽ നിയമപരമായ സേവനങ്ങൾ തടസ്സപ്പെടും: ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തും, മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
കുവൈത്തിൽ നിയമപരമായ സേവനങ്ങൾക്ക് തടസ്സമുണ്ടാകുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ പ്രധാന സെർവറായ ‘MOJ1’-ൽ നിന്നുള്ള AS/400 സിസ്റ്റത്തിന്റെ ബാക്കപ്പ് പ്രവർത്തനങ്ങൾ നാളെ രാവിലെ 8:30-ന് ആരംഭിക്കും. നാല് മണിക്കൂറിനുള്ളിൽ ഈ പ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് യാത്രവിലക്ക് നീക്കുന്നതിനുള്ള ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെടും. സിസ്റ്റം ബാക്കപ്പ് പൂർത്തിയാകുന്നതുവരെ, അടിയന്തരമായ യാത്രവിലക്ക് നീക്കുന്നതിനുള്ള അപേക്ഷകൾ നേരിട്ട് കൈകാര്യം ചെയ്യും.
സിസ്റ്റം പരിപാലനത്തിന്റെയും ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട സ്ഥാപനങ്ങളും പൊതുജനങ്ങളും ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ, ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള കാര്യക്ഷമതയിലും സുരക്ഷയിലും സേവനങ്ങൾ ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)