കുവൈറ്റിലെ ഹവല്ലി ഡമാസ്കസ് സ്ട്രീറ്റിലെ ഫാസ്റ്റ്, മിഡിൽ ലെയ്നുകൾ ഇന്ന് മുതല്‍ അടച്ചിടുന്നതായി ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു. ഫോർത്ത് റിംഗ് റോഡുമായി ബന്ധിക്കുന്ന ഇന്റർസെക്ഷൻ മുതൽ അഞ്ചാം റിംഗ് റോഡ് വരെയാണ് നിയന്ത്രണം ബാധകമാകുക. തിരക്ക് ഒഴിവാക്കാൻ വാഹനങ്ങള്‍ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും, ട്രാഫിക് അടയാളങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ആഗസ്റ്റ് ആറു മുതൽ 20 വരെ ഈ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Home
Uncategorized
അറ്റകുറ്റപ്പണി: കുവൈറ്റിലെ ഫാസ്റ്റ്, മിഡിൽ ലെയ്നുകൾ അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക