Posted By Editor Editor Posted On

മൂന്ന് ​ദിവസത്തെ തുടർച്ചയായ അവധി; കുവൈത്തിൽ നബിദിന അവധി പ്രഖ്യാപിച്ചു;അവധി ദിവസം അറിയാം

നബിദിനത്തോടനുബദ്ധിച്ച് (1447 AH) കുവൈത്തിൽ സെപ്റ്റംബർ 4, വ്യാഴാഴ്ച ഔദ്യോഗിക പൊതു അവധിയായിരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ ദിവസം അവധിയായിരിക്കും.

ഞായറാഴ്ച, സെപ്റ്റംബർ 7-ന് സാധാരണ നിലയിൽ ഓഫീസുകൾ പ്രവർത്തനം പുനരാരംഭിക്കും. പ്രത്യേക ജോലി ആവശ്യകതകളുള്ള സ്ഥാപനങ്ങൾക്ക് പൊതുതാൽപര്യം കണക്കിലെടുത്ത് അവരുടെ അവധിക്രമങ്ങൾ ക്രമീകരിക്കാവുന്നതാണ്.

ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി കൂടി വരുന്നതോടെ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *