
ഗള്‍ഫില്‍ ഇതാദ്യം! കുവൈറ്റിൽ കിടപ്പുരോഗികള്‍ക്ക് പുതിയ സേവനവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
കിടപ്പുരോഗികളായ യാത്രക്കാരെ താമസസ്ഥലത്തുനിന്ന് നാട്ടിലെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന പുതിയ സേവനത്തിന് തുടക്കം കുറിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫിൽ ആദ്യമായാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. കിടപ്പുരോഗികളായ യാത്രക്കാരെ അവരുടെ താമസസ്ഥലത്ത് നിന്നെടുത്ത് കുവൈത്ത് വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന്, യാത്രക്കാരൻ ആവശ്യപ്പെടുന്ന നാട്ടിലെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്ന സേവനമാണിത്. ഇതിനായി യാത്രാ ടിക്കറ്റ് നിരക്കിന് പുറമെ, സേവന നിരക്കും ഈടാക്കുന്നതാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)