മന്ത്രവാദം, വഞ്ചന: കുവൈത്തിൽ സ്ത്രീ അറസ്റ്റിൽ
മന്ത്രവാദം, പണം വാങ്ങി വ്യാജ ചികിത്സ നടത്തൽ, വഞ്ചന എന്നീ കുറ്റങ്ങളിൽ ഒരു സ്ത്രീ പിടിയിൽ.ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ആന്റി ഫിനാൻഷ്യൽ ക്രൈംസ് ഡിവിഷൻ ആണ് മംഗഫിൽനിന്ന് ഇവരെ പിടികൂടിയത്.കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും ഭാഗ്യം കൊണ്ടുവരാനും തനിക്കാവുമെന്നും പറഞ്ഞ് പണം വാങ്ങിയായിരുന്നു ഇവർ ഇരകളെ വീഴ്ത്തിയിരുന്നത്. ഇതു സംബന്ധിച്ച രഹസ്യ വിവരങ്ങളെത്തുടർന്നാണ് പ്രതി പിടിയിലായത്. പരിശോധനയിൽ മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വസ്തുക്കൾ, ഔഷധസസ്യങ്ങൾ, കല്ലുകൾ എന്നിവയും മറ്റ് വസ്തുക്കളും കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)