കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും; 5 മലയാളികൾകൂടി മരിച്ചെന്ന് സൂചന
കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ സ്വദേശിയായ യുവാവും മരിച്ചു. ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31) ആണ് മരിച്ചത്. മരിച്ച 13 പേരിൽ 10 പേർ ഇന്ത്യക്കാരാണെന്നാണ് സൂചന. ഇവരിൽ അഞ്ച് പേർ മലയാളികളാണ് എന്നും സംശയമുണ്ട്. എന്നാൽ, ഇവരുടെ പേരുവിവരങ്ങൾ കുവൈത്ത് അധികൃതരോ ഇന്ത്യൻ എംബസിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിൽപ്പെട്ടത്. സംഭവത്തെക്കുറിച്ച് കുവൈത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്തവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു സച്ചിൻ. ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ വന്നതിന് ശേഷം തിരികെ പോയത്. സച്ചിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിക്കും. ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ് സച്ചിൻ. ഭാര്യ ഷിബിന (ഹുസ്ന ഡ്രൈവിങ് സ്കൂൾ, വളപട്ടണം), മകൾ സിയ. സരിൻ ആണ് സഹോദരൻ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t