Posted By Editor Editor Posted On

അ​ഗ്നി​സു​ര​ക്ഷ നി​യ​മങ്ങൾ കാറ്റിൽപ്പറത്തി; കുവൈത്തിൽ 53 സ്ഥാ​പ​ന​ങ്ങൾ പൂ​ട്ടി​ച്ചു

കുവൈത്തിലെ ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ അഗ്നിശമന സേന നടത്തിയ പരിശോധനയിൽ 53 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 120 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

രാജ്യത്ത് അഗ്നിസുരക്ഷാ നിയമങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജനറൽ ഫയർഫോഴ്സ് കർശന പരിശോധന തുടരുകയാണ്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി എന്നീ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശോധനകൾ നടക്കുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *