Posted By Editor Editor Posted On

നിമിഷ പ്രിയയുടെ മോചനം; 8 കോടി രൂപ ആവശ്യപ്പെട്ട് കെ.എ. പോളിന്റെ പോസ്റ്റ്; പ്രചാരണം വ്യാജമെന്ന് വിദേശകാര്യമന്ത്രാലയം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിന് 8 കോടി രൂപ ആവശ്യപ്പെട്ട് കെ.എ. പോളിന്റെ പോസ്റ്റ്. യെമൻ സ്വദേശി തലാൽ അബ്ദു മഹ്ദിയുടെ കൊലപാതകത്തിലാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. എന്നാൽ പണം ശേഖരണത്തിന്റെ വാർത്ത വ്യാജമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിൽ പണം അയയ്ക്കണമെന്ന് സുവിശേഷകനും ഗ്ലോബല്‍പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെ.എ. പോള്‍ ആവശ്യപ്പെടുന്ന എക്സ് പോസ്റ്റിലാണ് മന്ത്രാലയം വിശദീകരണം നല്‍കിയിരിക്കുന്നത്. നിമിഷ പ്രിയയുടെ മോചനത്തിനായി 8.3 കോടി രൂപ ആവശ്യപ്പെട്ടാണ് കെ.എ. പോളിന്റെ സമൂഹമാധ്യമ പോസ്റ്റ്. കേന്ദ്രസർക്കാരിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന നൽകണമെന്നും പോസ്റ്റിൽ പറയുന്നു. അക്കൗണ്ട് നമ്പർ സഹിതമാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്കിങ് വിഭാഗമാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *