Posted By Editor Editor Posted On

കുവൈറ്റിന്റെ സ്വന്തം മണ്ണിൽ വിളഞ്ഞ വാഴപഴങ്ങൾ ഇനി വിപണിയിൽ ലഭ്യം

കുവൈറ്റിന്റെ മണ്ണിൽ പ്രാദേശികമായി ഉത്പാദിപ്പിച്ച വാഴപ്പഴങ്ങൾ ആദ്യമായി വിപണിയിൽ എത്തുന്നു. സ്വദേശി കർഷകനായ ഈദ് സാരി അൽ-അസ്മിയുടെ ഫാമിൽ ഉത്പാദിപ്പിച്ച വാഴപ്പഴങ്ങളാണ് വിപണിയിൽ എത്തുന്നത്. വിപണിയിൽ ദിനേനേ തുടർച്ചയായി ലഭ്യമാകുന്ന തരത്തിലാണ് അദ്ദേഹം വിപണനം ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും പച്ചക്കറി മാർക്കറ്റിൽ പോകാതെ നേരിട്ടു ലഭ്യമാക്കുന്ന രീതിയിലുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി ഇപ്പോൾ പ്രവർത്തിച്ചു വരികയാണ്. നിലവിൽ ദിവസനെ 300 പെട്ടി പഴങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. വർഷങ്ങളായി നടത്തി വരുന്ന തുടർച്ചയായ പരീക്ഷണങ്ങൾക്കും പരിശ്രമങ്ങൾക്കും ശേഷമാണ് ഈ അഭൂതപൂർവമായ കാർഷിക നേട്ടം അദ്ദേഹം കൈവരിച്ചത്. അടുത്ത ഒക്ടോബർ മുതൽ ഉൽ‌പാദനം 500 പെട്ടിയായി ഉയർത്താനുള്ള പദ്ധതികളും അദ്ദേഹം വെളിപ്പെടുത്തി. താമസക്കാർക്ക് സേവനം നൽകുന്നതിനും ന്യായമായ വിലയ്ക്ക് പുതിയ പ്രാദേശിക ഉൽ‌പന്നങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു നീക്കമാണിത്. എല്ലാ വർഷവും ഒക്ടോബർ മുതൽ മെയ് വരെയാണ് വാഴ കൃഷി സീസൺ. നടീലിനുശേഷം ഏകദേശം മൂന്ന് മാസത്തിന് ശേഷം ഫലം ലഭിച്ചു തുടങ്ങും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *