
ഈ രാജ്യത്ത് നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ശമ്പളത്തിൽ വർദ്ധനവ്; കുവൈറ്റിൽ ഇനി മിനിമം ശമ്പളം ഇത്രയും വരും!
കുവൈറ്റിലെ ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 500 ഡോളറായി (ഏകദേശം 150 ദിനാർ) ഉയർത്തി. നിലവിൽ ലഭിക്കുന്ന ശമ്പളത്തിന് പുറമെ പ്രതിമാസം 100 ഡോളർ (ഏകദേശം 30 ദിനാർ) അധികമായി നൽകണമെന്നാണ് ഫിലിപ്പീൻസ് സർക്കാരിൻ്റെ പുതിയ നിർദേശം.
പുതിയ ഉത്തരവ് പ്രകാരം, തൊഴിലുടമകൾ തങ്ങളുടെ തൊഴിലാളികൾക്ക് മതിയായ താമസ സൗകര്യങ്ങളും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കണം. കുവൈറ്റിലെ പ്രതിമാസ ശമ്പള വർദ്ധനവ് 20 ദിനാറിൽ കൂടുതലായിരിക്കില്ലെന്നാണ് വിലയിരുത്തൽ. ഉയർന്ന ജീവിതച്ചെലവും ആഗോള പണപ്പെരുപ്പവും കാരണമാണ് ഈ തീരുമാനമെന്നും ഫിലിപ്പീൻസ് സർക്കാർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)