
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 34 കിലോ മയക്കുമരുന്നും ആയുധങ്ങളും പിടികൂടി
ജഹ്റ ഗവർണറേറ്റിലെ അൽ-ഒയൂൺ പ്രദേശത്ത് നടത്തിയ സുപ്രധാന ഓപ്പറേഷനിലൂടെ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 34 കിലോഗ്രാം വിവിധ മയക്കുമരുന്നുകളും 10,000 ലിറിക്ക ഗുളികകളും ലൈസൻസില്ലാത്ത തോക്കുകളും വെടിയുണ്ടകളുമാണ് അധികൃതർ പിടിച്ചെടുത്തത്. മയക്കുമരുന്ന് നിയന്ത്രണ വിഭാഗമാണ് ഈ നീക്കത്തിന് പിന്നിൽ.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു കുവൈത്ത് സ്വദേശിയല്ലാത്തയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് രഹസ്യമായി സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഒരു വാഹനത്തിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ, സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന തന്റെ കൂട്ടാളിയാണ് ഈ മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന് ഇയാൾ വെളിപ്പെടുത്തി.
30 കിലോഗ്രാം രാസവസ്തുക്കൾ, 3 കിലോഗ്രാം ആലം (Alum),1 കിലോഗ്രാം ഹാഷിഷ്, 10,000 ലിറിക്ക ഗുളികകൾ, രണ്ട് ലൈസൻസില്ലാത്ത തോക്കുകളും വെടിയുണ്ടകളും, രണ്ട് ഇലക്ട്രോണിക് തൂക്ക യന്ത്രങ്ങൾ (sensitive scales) എന്നിവയാണ് പിടിച്ചെടുത്തത്.
സമൂഹത്തിന്റെ സുരക്ഷ തകർക്കുന്ന ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)