രാത്രി വൈകിയും റെയ്ഡ്, സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത്, നിരവധി പേർ അറസ്റ്റിൽ

kuwait security checks കുവൈത്തിൽ രാജ്യ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കിടെ 200-ൽ അധികം പേരെ അറസ്റ്റ് ചെയ്തതായി റെസ്ക്യൂ പട്രോൾസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ക്രിമിനൽ കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്നവരും താമസരേഖയുടെ കാലാവധി കഴിഞ്ഞവരുമാണ്.

13 പേർ മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായി. വിവിധ ക്രിമിനൽ കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 125 പേർ പിടിയിലായി. താമസരേഖയുടെ കാലാവധി കഴിഞ്ഞ 62 പേരെയും പിടികൂടി

ഒരാഴ്ചത്തെ പോലീസ് പട്രോളിംഗിനിടെ 4,431 ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി. 24 വാഹനങ്ങൾ പിടിച്ചെടുത്തു. 121 വാഹനാപകടങ്ങൾ തീർപ്പാക്കി. 5 വഴക്കുകൾ ഒത്തുതീർപ്പാക്കി.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജലീബ് അൽ ഷുവൈക്കിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കൈവശം വെച്ച രണ്ട് ഏഷ്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Related Posts

Leave a Reply

Your email address will not be published. Required fields are marked *