Human trafficking case കുവൈത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയതിന് പിടിയിലായ നേപ്പാൾ പൗരനെ നാടുകടത്തി. മനുഷ്യക്കടത്ത്, അനധികൃത കുടിയേറ്റം എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു. യൂറോപ്പിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ നിരവധി നേപ്പാൾ പൗരന്മാർ മരിച്ച സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്.
കുവൈത്ത് ഡിറ്റക്ടീവുകൾ നടത്തിയ അന്വേഷണത്തിൽ ജലീബ് എന്ന തിരക്കേറിയ സ്ഥലത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. കുവൈത്തിൽ ഇയാൾ മനുഷ്യക്കടത്ത് നടത്തിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, അത്തരത്തിൽ പ്രവർത്തിച്ചതായി കണ്ടെത്തിയിരുന്നെങ്കിൽ നാടുകടത്തുന്നതിന് മുൻപ് കുവൈത്തിലെ നിയമനടപടികൾക്ക് വിധേയമാക്കുമായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം നേപ്പാളിലെ കാഠ്മണ്ഡുവിലെത്തിയ പ്രതിയെ നേപ്പാൾ അധികൃതർക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c