കുവൈത്തിൽ 1,000-ൽ അധികം ആളുകൾക്ക് വ്യാജ പൗരത്വം നൽകിയ വൻ തട്ടിപ്പ് പുറത്തുവന്നു. കുവൈത്തിലെ ഒരു വൃദ്ധനായ പൗരന്റെ പേരിൽ 33 കുട്ടികൾക്ക് പൗരത്വം നൽകിയിരുന്നു. ഇതിൽ 16 പേർ മാത്രമാണ് അദ്ദേഹത്തിന്റെ സ്വന്തം മക്കൾ. ബാക്കിയുള്ള 17 പേർക്ക് വ്യാജ രേഖകളുണ്ടാക്കിയാണ് പൗരത്വം നൽകിയത്. ഈ വ്യാജ പൗരന്മാരുടെ രേഖകൾ ഉപയോഗിച്ച് ഏകദേശം 1,000 പേർക്ക് കുവൈത്ത് പൗരത്വം ലഭിച്ചു.
ഇവർ വ്യാജ പൗരന്മാരാണെന്നും കുവൈത്ത് പൗരന്മാരുടെ അവകാശങ്ങളും സമ്പത്തും പദവികളും നിയമവിരുദ്ധമായി തട്ടിയെടുക്കുകയാണെന്നും അധികൃതർ കണ്ടെത്തി. ഈ തട്ടിപ്പിന്റെ കേന്ദ്രബിന്ദുവായ വ്യക്തി വർഷങ്ങൾക്ക് മുൻപ് തന്നെ താൻ പണം വാങ്ങി വ്യാജ പൗരത്വം നൽകിയെന്ന് സമ്മതിച്ചിരുന്നു.
2016-ൽ സുപ്രീം നാഷണാലിറ്റി കമ്മിറ്റി, രണ്ട് സിറിയക്കാർ ഉൾപ്പെടെ 13 വ്യാജ പൗരന്മാരുടെ പൗരത്വം റദ്ദാക്കി. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പുകളിൽ ഒന്നാണ് ഇത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c