
കുവൈറ്റിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി ആധുനിക സാങ്കേതികവിദ്യ
കുവൈറ്റിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ബാങ്കിംഗ് അസോസിയേഷൻ (കെ.ബി.എ.) അറിയിച്ചു. ഡിജിറ്റൽ ബാങ്കിംഗ് തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള കുവൈത്ത് സെൻട്രൽ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായി, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കേന്ദ്ര ഓപ്പറേഷൻസ് ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്. ഈ നീക്കം രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ ശ്രദ്ധേയമായ നേട്ടമാണെന്ന് കെ.ബി.എ. ഡെപ്യൂട്ടി ചീഫ് ഷെയ്ഖ അൽ-ഇസ്സ പ്രസ്താവനയിൽ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് ബാങ്ക് അക്കൗണ്ടുകൾ സംരക്ഷിക്കാൻ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ വളരെ വേഗത്തിലുള്ളതും ഫലപ്രദവുമാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)