യു.എസ്. ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച് ജി.സി.സി രാജ്യങ്ങളിലെ കറൻസികളുമായുള്ള വിനിമയ നിരക്ക് ഉയർത്തി. ഒരു യു.എസ്. ഡോളറിന് 88 രൂപ എന്ന നിലയിലെത്തി രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ രേഖപ്പെടുത്തി. ഇതിനെത്തുടർന്ന്, ഒരു കുവൈത്ത് ദിനാറിന് 288 രൂപ എന്ന നിരക്കിലേക്ക് ഉയർന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാൻ കാരണങ്ങൾ പലതാണ്. യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽ 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് കയറ്റുമതി മേഖലക്ക് തിരിച്ചടിയുണ്ടായി. ഇത് രൂപയുടെ മൂല്യം കുറയുന്നതിന് ഒരു കാരണമായി. അതുപോലെ, ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപം കുറയുന്നതും എണ്ണക്കമ്പനികൾ ഉൾപ്പെടെയുള്ള ഇറക്കുമതിക്കാർക്ക് ഡോളറിനോടുള്ള ആവശ്യം കൂടിയതും രൂപയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി.
കുവൈത്ത് ദിനാറിനു പുറമെ യു.എ.ഇ ദിർഹം, സൗദി റിയാൽ, ഖത്തർ റിയാൽ, ഒമാൻ റിയാൽ, ബഹ്‌റൈൻ ദിനാർ തുടങ്ങിയ ജി.സി.സി കറൻസികളുടെ മൂല്യവും രൂപയുമായി ഉയർന്ന വിനിമയ നിരക്ക് രേഖപ്പെടുത്തി. ഈ മാറ്റം വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ഒരു നേട്ടമാണ്, കാരണം അവർക്ക് നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതൽ രൂപ ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c