കുവൈത്ത് സിറ്റി: ആധുനിക ലൈറ്റിംഗ് ഡിസൈനുകൾ ഉപയോഗിച്ച് അറേബ്യൻ ഗൾഫ് സ്ട്രീറ്റ് കൂടുതൽ ആകർഷകമായി. അൽ-താവുൻ സ്ട്രീറ്റ് (അൽ-ബലജത്ത്) മുതൽ നാഷണൽ പെട്രോളിയം കോർപ്പറേഷൻ കെട്ടിടം വരെ നീളുന്ന ഈ തെരുവ്, ഇപ്പോൾ കുവൈത്തിന്റെ ഒരു പ്രധാന കാഴ്ചയായി മാറിയിരിക്കുകയാണ്.
കുവൈത്തിന്റെ സാംസ്‌കാരിക പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ അലങ്കാര ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. തെരുവിൻ്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം, ഈ ലൈറ്റുകൾ ഊർജം ലാഭിക്കുകയും ചെയ്യുന്നു. എൽഇഡി പവർ തൂണുകൾ ഉപയോഗിക്കുന്നതിലൂടെ 50-60 ശതമാനം വരെ വൈദ്യുതി ലാഭിക്കാൻ സാധിക്കും.
പുതിയ ലൈറ്റിംഗ് സംവിധാനത്തിന്റെ നിർമ്മാണം പൂർത്തിയാകാറായെന്ന് സ്ട്രീറ്റ് ലൈറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ എൻജിനീയർ അയ്മാൻ അൽ ഒമാനി അറിയിച്ചു. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരത്തിലുള്ള ഊർജ സംരക്ഷണ ലൈറ്റുകൾ സ്ഥാപിക്കാൻ അധികൃതർക്ക് പദ്ധതിയുണ്ട്. ആധുനിക സാങ്കേതിക വിദ്യയും കുവൈത്തിന്റെ പൈതൃകവും ഒത്തുചേരുന്ന ഈ ലൈറ്റിംഗ് സംവിധാനം കുവൈത്ത് നഗരത്തിൻ്റെ സൗന്ദര്യത്തിന് പുതിയൊരു മാനം നൽകുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c