
മുറിയിൽ നിന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ടു, അകത്ത് കയറിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ വീട്ടുജോലിക്കാരി, കുവൈത്തിൽ അന്വേഷണം തുടങ്ങി
കുവൈത്ത് സിറ്റി: ഫർവാനിയയിൽ ഒരു വീട്ടുജോലിക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇവരെ കാണാനില്ലെന്ന് പറഞ്ഞ് അന്വേഷിച്ച് മുറിയിലെത്തിയ വീട്ടുടമസ്ഥനാണ് മൃതദേഹം കണ്ടെത്തിയത്. ഫർവാനിയ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, അമ്പത് വയസ്സുള്ള ഒരു കുവൈത്ത് പൗരൻ തന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയെ പലയിടത്തും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ട് വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് കഴുത്തിൽ കയറിട്ട് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വീട്ടുജോലിക്കാരിക്ക് ആത്മഹത്യാപ്രവണത ഉണ്ടായിരുന്നതായി മുൻപ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വീട്ടുടമ പോലീസിനോട് പറഞ്ഞു. അധികൃതർ കേസ് ആത്മഹത്യയായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ കണ്ടെത്താനായി മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)