
ഇനി പുറത്ത് പണിയെടുക്കാം! കുവൈത്തിൽ വേനൽക്കാലത്തെ പുറംജോലി വിലക്ക് അവസാനിച്ചു
കുവൈത്തിൽ വേനൽക്കാലത്തെ പുറംജോലികൾക്ക് ഉണ്ടായിരുന്ന വിലക്ക് അവസാനിച്ചു. ജൂൺ മാസം മുതൽ പ്രാബല്യത്തിൽ ഉണ്ടായിരുന്ന ഉച്ചവിശ്രമ നിയമം ഇതോടെ ഔദ്യോഗികമായി പിൻവലിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. കടുത്ത വേനൽച്ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിനുമാണ് മൂന്ന് മാസത്തേക്ക് ഈ നിയമം നടപ്പാക്കിയിരുന്നത്.
നിയമം നിലനിന്നിരുന്ന കാലയളവിൽ, പരിശോധനാ സംഘങ്ങൾ എല്ലാ ഗവർണറേറ്റുകളിലും ഫീൽഡ് സന്ദർശനങ്ങൾ നടത്തി. ഇത് കൂടാതെ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും അവബോധം നൽകുന്നതിനായി മാധ്യമ പ്രചാരണങ്ങളും നടത്തിയിരുന്നു. ഈ കാലയളവിൽ 63 നിയമലംഘനങ്ങളും 68 തൊഴിലാളികളെയും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഹോട്ട്ലൈൻ സേവനത്തിലൂടെ 37 പൊതുജന പരാതികളും ലഭിച്ചു.
പദ്ധതികളുടെ പുരോഗതിയെ തടസ്സപ്പെടുത്താതെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം നടപ്പാക്കിയതെന്ന് PAM ഡയറക്ടർ ജനറൽ മർസൂഖ് അൽ-ഒതൈബി പറഞ്ഞു. നിയമം പാലിച്ച തൊഴിലുടമകളെയും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത് സഹകരിച്ച പൊതുജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)