Posted By Editor Editor Posted On

ലൈസൻസില്ലാതെ പ്രവർത്തനം നിയമലംഘനങ്ങൾ വേറെയും; കുവൈത്തിൽ 58 സ്ഥാപനങ്ങൾ പൂട്ടിച്ചു

കുവൈത്തിലെ സുലൈബിയ പ്രദേശത്ത് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന 58 സ്ഥാപനങ്ങൾ ഭരണപരമായ ഉത്തരവിലൂടെ അടച്ചുപൂട്ടി. വെയർഹൗസുകളായി ഉപയോഗിച്ചിരുന്ന ഈ അനധികൃത കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പബ്ലിക് അതോറിറ്റി ഫോർ മാൻപവറും (PAM) മറ്റ് സർക്കാർ വകുപ്പുകളും ചേർന്നാണ് പരിശോധന നടത്തിയത്.

വാണിജ്യ മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി-ജല മന്ത്രാലയം, പൊതുസുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ സംയുക്ത പരിശോധനാ കാമ്പയിൻ. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *