Posted By Editor Editor Posted On

ഹൃദയമിടിപ്പിന്റെ താളം തെറ്റിയാൽ ഇനി എഐക്ക് അറിയാം; മാരകരോഗങ്ങൾ 15 സെക്കൻഡിനുള്ളിൽ കണ്ടെത്തും; പുതിയ എഐ സ്റ്റെതസ്കോപ്പെത്തി

രോഗനിർണ്ണയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു എഐ സ്റ്റെതസ്കോപ്പുമായി ബ്രിട്ടനിലെ ശാസ്ത്രജ്ഞർ. ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും ഇംപീരിയൽ കോളേജ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റിലെയും ഗവേഷകരാണ് ഈ ഉപകരണം വികസിപ്പിച്ചത്. കാലിഫോർണിയ ആസ്ഥാനമായുള്ള എക്കോ ഹെൽത്ത് എന്ന കമ്പനിയാണ് നിർമ്മാണം. മാഡ്രിഡിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി വാർഷിക കോൺഗ്രസ്സിലാണ് ഈ ഉപകരണം അവതരിപ്പിച്ചത്.

ഒരു പ്ലേയിങ് കാർഡിന്റെ മാത്രം വലിപ്പമുള്ള ഈ ഉപകരണം, വെറും 15 സെക്കൻഡിനുള്ളിൽ ഹൃദയസംബന്ധമായ മൂന്ന് പ്രധാന രോഗങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഹാർട്ട് ഫെയിലർ (HF), ഏട്രിയൽ ഫൈബ്രിലേഷൻ (AF), വാൽവുലാർ ഹാർട്ട് ഡിസീസ് (VHD) എന്നിവയാണ് ഈ സ്റ്റെതസ്കോപ്പിന് നിർണ്ണയിക്കാൻ സാധിക്കുന്ന രോഗങ്ങൾ.

പരമ്പരാഗത സ്റ്റെതസ്കോപ്പിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യന്റെ ചെവികൾക്ക് കേൾക്കാൻ സാധിക്കാത്ത ഹൃദയമിടിപ്പിലെയും രക്തയോട്ടത്തിലെയും ചെറിയ മാറ്റങ്ങൾ പോലും എഐ സ്റ്റെതസ്കോപ്പിന് തിരിച്ചറിയാൻ സാധിക്കും. ഇതിന് ഇസിജി എടുക്കാനും, ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോണുമായി ബന്ധിപ്പിച്ച് ഡാറ്റ വിശകലനം ചെയ്യാനും കഴിയും.

യുകെയിലെ ഏകദേശം 12000 രോഗികളിൽ ഈ ഉപകരണം പരീക്ഷിച്ചിരുന്നു. പഴയ സ്റ്റെതസ്കോപ്പിനെ അപേക്ഷിച്ച് ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ, ഹൃദയ വാൽവ് പ്രശ്നങ്ങൾ എന്നിവ കണ്ടെത്താൻ എഐ സ്റ്റെതസ്കോപ്പിന് ഇരട്ടിയിലധികം കൃത്യതയുണ്ടെന്ന് കണ്ടെത്തി.

എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്?

ഹൃദയമിടിപ്പിന്റെയും രക്തയോട്ടത്തിന്റെയും ശബ്ദങ്ങൾ റെക്കോർഡ് ചെയ്യുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം ഉപയോഗിച്ച് വിശകലനം ചെയ്യുകയും ചെയ്യുന്നു.

ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഹൃദയത്തിലുള്ള അസാധാരണമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്നു.

ഈ ഉപകരണം തിരിച്ചറിയുന്ന രോഗങ്ങൾ:

അയോർട്ടിക് സ്റ്റെനോസിസ്

മിട്രൽ റീഗർജിറ്റേഷൻ

ഹൃദയസ്തംഭനം

രോഗികൾക്കുള്ള പ്രധാന ഗുണങ്ങൾ:

15 സെക്കൻഡിനുള്ളിൽ ഫലം ലഭിക്കും.

എക്കോ, എംആർഐ പോലുള്ള ചെലവേറിയ പരിശോധനകൾ ഒഴിവാക്കാം.

രോഗം നേരത്തെ കണ്ടെത്തുന്നത് കൃത്യ സമയത്തുള്ള ചികിത്സയ്ക്ക് സഹായിക്കും.

വിദൂര പ്രദേശങ്ങളിൽ പോലും എളുപ്പത്തിൽ ഉപയോഗിക്കാം.

ഡോക്ടർമാരുടെ ജോലി കൂടുതൽ എളുപ്പവും വേഗത്തിലുമാക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *