
ഈ ചൂട് പോകുന്നില്ലല്ലോ! വെള്ളിയാഴ്ച വരെ കുവൈത്തിൽ ചൂടും ഈർപ്പവും കൂടും; ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്!
കുവൈത്തിൽ ഇന്ന് വൈകുന്നേരം മുതൽ അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ സീസണൽ ന്യൂനമർദം രാജ്യത്തെ സ്വാധീനിക്കുന്നതിനാൽ, ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റീരിയോളജി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ളരാർ അൽ-അലി പറഞ്ഞു. ഇത് പ്രത്യേകിച്ചും തീരപ്രദേശങ്ങളിൽ ശക്തമായിരിക്കും.
വടക്കുപടിഞ്ഞാറൻ കാറ്റുകൾ തെക്കുകിഴക്കൻ ദിശയിലേക്ക് മാറുന്നതാണ് ഈർപ്പം കൂടാനുള്ള പ്രധാന കാരണം. ഈ മാറ്റം കാരണം വെള്ളിയാഴ്ച വരെ ആർദ്രതയുടെ അളവ് ക്രമേണ ഉയരും. എന്നാൽ, വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീണ്ടും വടക്കുപടിഞ്ഞാറൻ കാറ്റുകൾ തിരിച്ചെത്തുകയും ഈർപ്പം കുറയുകയും ചെയ്യും.
ഈ ദിവസങ്ങളിൽ പകൽസമയങ്ങളിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയും, രാത്രിയിൽ പ്രത്യേകിച്ചും തീരപ്രദേശങ്ങളിൽ, ചൂടും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)