Posted By Editor Editor Posted On

കുവൈത്തിൽ ഗ്രഹണ നമസ്കാരം സംഘടിപ്പിക്കും; 106 പള്ളികളിൽ സൗകര്യം ഒരുക്കും

കുവൈത്ത് സിറ്റി: സെപ്റ്റംബർ 7 ഞായറാഴ്ച രാത്രി 8 മണിക്ക് കുവൈത്തിലെ 6 ഗവർണറേറ്റുകളിലായി 106 പള്ളികളിൽ ഗ്രഹണ നമസ്കാരം സംഘടിപ്പിക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാജ്യത്ത് പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാവുന്ന പശ്ചാത്തലത്തിലാണ് ഈ പ്രത്യേക നമസ്കാരം.

ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ബദർ അൽ-മുതൈരി, പള്ളി ഭരണ നിർവഹണ വിഭാഗം ഡയറക്ടർമാർക്ക് കത്ത് നൽകിയിട്ടുണ്ട്. ഗ്രഹണ വേളയിൽ പ്രത്യേക നമസ്കാരം നിർവഹിക്കുന്നത് പ്രവാചക ചര്യയുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രഹണ നമസ്കാരത്തിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് സൗകര്യമൊരുക്കാൻ പള്ളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *