
കുവൈത്തിൽ നാളെ പൊതുഅവധി; മൂന്ന് ദിവസത്തെ തുടർച്ചയായ അവധിയുണ്ട് ആഘോഷങ്ങൾ പ്ലാൻ ചെയ്തോളൂ!
മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുവൈത്തിൽ വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ, അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല.
വെള്ളി, ശനി ദിവസങ്ങൾ വാരാന്ത്യ അവധി ആയതുകൊണ്ട് കുവൈത്തിൽ മൂന്ന് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുക. ഞായറാഴ്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും. നബിദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)