
പ്രവാസി പുനരധിവാസം: 110 പ്രവാസികളില്‍ നിന്ന് തട്ടിയത് കോടിക്കണക്കിന് രൂപ; നിരവധി പരാതി
പ്രവാസി പുനരധിവാസത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. സംസ്ഥാന റസ്ലിങ് അസോസിയേഷൻ ഭാരവാഹിയായ നിസാമുദ്ദീനെതിരെയാണ് ആരോപണം ഉന്നയിച്ചത്. 110 പ്രവാസികളിൽ നിന്നായി മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തതായി തട്ടിപ്പിനിരയായവർ വെളിപ്പെടുത്തി. ദുബായിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2017-ൽ ‘ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ’ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. പ്രവാസി പുനരധിവാസ പദ്ധതികളിൽ നിക്ഷേപിച്ചാൽ വലിയ ലാഭം കൊയ്യാമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ വിശ്വസിച്ച് 110 പ്രവാസികൾ നിക്ഷേപത്തിന് തയ്യാറായി. കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത ശേഷം സംഘടന പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. പിരിച്ചെടുത്ത പണം ഉപയോഗിച്ച് 40 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ പുതിയ കമ്പനി ആരംഭിച്ചു. എന്നാൽ, നിക്ഷേപകർക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതമോ, മുടക്കുമുതലോ തിരികെ നൽകിയില്ല. പണം തിരിച്ചു ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്നും കമ്പനിയുടെ പേരിൽ ഇപ്പോഴും ലക്ഷക്കണക്കിന് രൂപ പിരിക്കുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഇവർ കണ്ണൂർ എസ്.പി.ക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)