
കുവൈറ്റിൽ കഴിഞ്ഞവർഷം ജനിച്ചത് 49,063 കുഞ്ഞുങ്ങൾ; 15,740 പ്രവാസി കുഞ്ഞുങ്ങൾ
കുവൈറ്റിൽ കഴിഞ്ഞ വർഷം രാജ്യത്ത് ജനിച്ചത് 49,063 കുഞ്ഞുങ്ങൾ. ഇതിൽ പ്രവാസികളുടെ 15,740 കുഞ്ഞുങ്ങളും ഉൾപ്പെടും. ജനനനിരക്കിൽ ഏകദേശം 10 ശതമാനം കുറവ് 2024 ൽ രേഖപ്പെടുത്തി. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സി.എ.എസ്) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തി മാതാപിതാക്കൾക്ക് 33,323 കുഞ്ഞുങ്ങളുണ്ടായി. കുവൈത്തികൾക്കിടയിലെ ജനനനിരക്ക് 0.56 ശതമാനം വർധിച്ചു. കുവൈത്തി ജനനനിരക്കിൽ അഹ്മദി ഗവർണറേറ്റും (7,714) കുവൈത്തികളല്ലാത്തവരുടെ ജനനനിരക്കിൽ ഹവല്ലിയു (4,604)മാണ് ഒന്നാം സ്ഥാനത്ത്. 2024 ൽ കുവൈത്തിലെ മരണനിരക്ക് 1,000 പേർക്ക് 1.5 ആയി കുറഞ്ഞുവെന്നും സി.എ.എസ് റിപ്പോർട്ട് ചെയ്തു. 2020 നും 2023 നും ഇടയിൽ രേഖപ്പെടുത്തിയ 1.7-2.6 ൽനിന്ന് കുറയുകയായിരുന്നു. 2024 ൽ സ്വാഭാവിക ജനസംഖ്യാ വർധനവ് നേരിയ തോതിൽ കുറഞ്ഞു, 2024 ൽ ഇത് 1,000 ൽ 6.85 ആയി. 2020 ൽ ഇത് 7.16 ആയിരുന്നു. 2024 ൽ ശിശുമരണനിരക്ക് 1,000 ജനനങ്ങളിൽ 6.20 ആയി കുറഞ്ഞു, മുൻ വർഷം 6.80 ആയിരുന്നു. എന്നാൽ പെൺശിശുക്കൾക്കിടയിലെ നിരക്ക് 2023ലെ 6.32 ൽ നിന്ന് 6.52 ആയി ഉയർന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)