
ഭക്ഷ്യവിഷബാധ; കുവൈറ്റിൽ ഭക്ഷ്യശാല അടച്ചുപൂട്ടി
കുവൈറ്റിൽ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നതിനെ തുടർന്ന് ഭക്ഷ്യശാല താൽക്കാലികമായി അടച്ചുപൂട്ടിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചതായും, ഭക്ഷ്യസാധനങ്ങളുടെയും ജീവനക്കാരുടെയും സാമ്പിളുകൾ ശേഖരിച്ചതായും അതോറിറ്റി വ്യക്തമാക്കി.
ലാബോട്ടറി പരിശോധനാ ഫലങ്ങൾ വരുന്നതുവരെ സ്ഥാപനം അടച്ചിടാൻ ഉടമയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിപണിയിൽ വിൽക്കുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കുന്നതിനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)