
കുവൈറ്റിലെ ഈ പ്രധാന റോഡ് 45 ദിവസത്തേക്ക് അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക
ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള ഹുസൈൻ ബിൻ അലി അൽ-റൂമി റോഡ് (ഫോർത്ത് റിംഗ് റോഡ്) അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു. ഫോർത്ത് റിംഗ് റോഡും എയർപോർട്ട് റോഡും തമ്മിലുള്ള ഇന്റർസെക്ഷനിലെ ഓവർപാസ് മുതൽ അൽ-ഗസാലി റോഡ് വരെ 45 ദിവസത്തേക്ക് അടച്ചിടൽ പ്രാബല്യത്തിൽ തുടരും. അടച്ചിടൽ കാലയളവിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡ് ഉപയോക്താക്കൾ ബദൽ മാർഗങ്ങൾ പിന്തുടരണമെന്നും ഗതാഗത നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)