
‘അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നലംഘനം, ഖത്തറിന് പിന്തുണ’; ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് കുവൈത്ത്
ദോഹ: ഖത്തറിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്തും ഖത്തറും. ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മേഖലയുടെ സുരക്ഷക്ക് ഭീഷണിയാണെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.ഇസ്രായേൽ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നതും മേഖലയുടെ സമാധാനത്തിന് ഗുരുതരമായ ഭീഷണിയുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ ആക്രമണം തടയാൻ ഐക്യരാഷ്ട്രസഭ രക്ഷാകൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.
ഹമാസ് നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ നടത്തിയ ഭീരുത്വപരമായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഖത്തറിൻ്റെ സുരക്ഷ, പരമാധികാരം, പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ എന്നിവ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾക്ക് കുവൈത്ത് പിന്തുണ പ്രഖ്യാപിച്ചു.ഖത്തറിൻ്റെ സുരക്ഷയെയും പരമാധികാരത്തെയും ലക്ഷ്യമിട്ടുള്ള ഒരു നീക്കവും വെച്ചുപൊറുപ്പിക്കില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൻസാരി വ്യക്തമാക്കി. ഈ കുറ്റകൃത്യം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ നടക്കുന്നതിനിടയിലാണ് ഹമാസ് നേതാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. ഒക്ടോബർ 7-ലെ ആക്രമണത്തിന് ഉത്തരവാദികളായവരെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. അതേസമയം, സമാധാന ചർച്ചകളിൽ പങ്കെടുക്കുന്നവരെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ഹമാസ് ആരോപിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
ഖത്തറിലെ ദോഹയിൽ സ്ഫോടന പരമ്പര; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി റിപ്പോർട്ട്
ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഉഗ്രശബ്ദം കേട്ടതായി സാക്ഷികൾ പറയുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള വധശ്രമമാണ് ദോഹയിലെ സ്ഫോടനമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ടർ ബറാക് റാവീദ് പറഞ്ഞു. ആറ് ശക്തമായ സ്ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ദോഹയിലെ കത്താറയ്ക്ക് മുകളിൽ പുക ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികൾ അറിയിച്ചു. ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇസ്രായേലി ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു. ഇസ്രായേൽ സർക്കാരുമായി അടുത്ത ബന്ധമുള്ള എൻ12 എന്ന മാധ്യമത്തോട് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ, ദോഹയിലെ സ്ഫോടനം ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടുള്ള വധശ്രമമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) വക്താവ്, ഐഎസ്എയുമായി ചേർന്ന് ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു.
ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ-ഹയ്യ കൊല്ലപ്പെട്ടതായി സൗദി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നേതൃത്വത്തിലെ മറ്റ് ചില പ്രമുഖരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്തിൽ ഓഫീസ് കെട്ടിടത്തിൽ തീപിടിത്തം
കുവൈത്തിലെ ഹവല്ലിയിലെ ഒരു ഓഫീസ് കെട്ടിടത്തിലുണ്ടായ തീപിടിത്തം ഫയർഫോഴ്സ് നിയന്ത്രണവിധേയമാക്കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഹവല്ലി, സാൽമിയ സെൻട്രൽ ഫയർഫൈറ്റിങ് ടീമുകൾ സംയുക്തമായാണ് തീയണച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്തിൽ ഈ വർഷം വൻ മയക്കുമരുന്ന് വേട്ട; ആയിരക്കണക്കിന് കിലോ ഉത്പന്നങ്ങൾ പിടിച്ചെടുത്തു
കുവൈത്തിൽ ഈ വർഷം ആദ്യ പകുതിയിൽ ഏകദേശം ആയിരം കിലോയോളം മയക്കുമരുന്ന് ഉത്പന്നങ്ങളും ഇരുപത് ലക്ഷത്തിലധികം ഗുളികകളും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
പിടിച്ചെടുത്ത മയക്കുമരുന്നിൻ്റെ വിശദാംശങ്ങൾ:
ഹാഷിഷ്: 609 കിലോഗ്രാം
ഹെറോയിൻ: 11 കിലോഗ്രാം
ഷാബു: 302 കിലോഗ്രാം
മരിജുവാന: 41 കിലോഗ്രാം
രാസലഹരി വസ്തുക്കൾ: 54 കിലോഗ്രാം
കൊക്കെയ്ൻ: ഒരു കിലോഗ്രാം
ക്രാറ്റോം: 5 കിലോഗ്രാം
ഇവ കൂടാതെ, 20 ലക്ഷത്തിലധികം സൈക്കോട്രോപിക് ഗുളികകളും 19,477 കിലോഗ്രാം ലിറിക്ക പൗഡറും 9,438 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ഈ കാലയളവിൽ മയക്കുമരുന്ന് സംബന്ധമായി ആകെ 1,451 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1,203 മയക്കുമരുന്ന് ഉപയോഗ കേസുകളും, 514 കടത്ത് കേസുകളും, 122 ഇറക്കുമതി കേസുകളും ഉൾപ്പെടുന്നു. ആകെ 1,864 പ്രതികളെ അറസ്റ്റ് ചെയ്തു.മദ്യക്കടത്ത് ഉൾപ്പെട്ട 25 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 513 പേരെ നാടുകടത്തി. മയക്കുമരുന്ന് ഉപയോഗം കാരണം ഒരു സ്ത്രീയടക്കം 11 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി നൂറുൽ ആമിൻ ഉദിനൂർ പീടികയിൽ (47) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ ഹസീന, മക്കൾ നിഹാൽ, നിഹല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
മികവോടെ സഹേൽ ആപ്പ്; 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കൾ, 110 ദശലക്ഷത്തിലധികം ഇടപാടുകൾ
കുവൈറ്റിൽ മികച്ച സേവനവുമായി സഹേൽ ആപ്പ്. നിലവിൽ 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കളും, 40-ൽ അധികം സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളിലായി 110 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റവും പ്രചാരമുള്ള സർക്കാർ ഡിജിറ്റൽ പ്ലാറ്റ്ഫോമായി ‘സഹേൽ’ ആപ്ലിക്കേഷൻ മാറിയെന്ന് മന്ത്രിസഭാ യോഗം അറിയിച്ചു. ബയാൻ പാലസിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ നേട്ടം പ്രഖ്യാപിച്ചത്. ആശയവിനിമയ കാര്യ മന്ത്രി ഒമർ അൽ-ഒമർ, സാഹെൽ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ ആപ്പിന്റെ നേട്ടങ്ങളെയും ഭാവി പദ്ധതികളെയും കുറിച്ച് വിശദമായ അവതരണം നടത്തി. മന്ത്രിസഭാ യോഗം മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു. ഷുവൈക്ക് ഇൻഡസ്ട്രിയൽ ഏരിയയിലെ 50 വ്യാവസായിക, സേവന, കരകൗശല പ്ലോട്ടുകളുടെ ലൈസൻസ് ഗുരുതരമായ നിയമലംഘനങ്ങളെ തുടർന്ന് റദ്ദാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. നിയമലംഘകർക്കെതിരെ തുടർന്നും നിയമനടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-ഒജൈൽ ഉറപ്പ് നൽകി.
ഡൗൺലോഡ് ചെയ്യാം: https://play.google.com/store/apps/details?id=kw.gov.sahel&hl=en_IN&pli=1
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)