Posted By Editor Editor Posted On

കിലോക്കണക്കിന് ഹാഷിഷ് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചു; ഒരു സ്ത്രീയടക്കം മൂന്ന് പ്രവാസികൾക്ക് കഠിനതടവ്

കുവൈത്ത് സിറ്റി: ഇറാനിൽ നിന്ന് 58 കിലോഗ്രാം ഹാഷിഷ് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ നാല് പ്രതികൾക്ക് ശിക്ഷ വിധിച്ച് അപ്പീൽ കോടതി. ഒരു കുവൈത്ത് പൗരന് ജീവപര്യന്തം തടവും രണ്ട് ഈജിപ്ഷ്യൻ പൗരന്മാർക്കും ഒരു ഇറാൻകാരിക്കും 15 വർഷം കഠിനതടവുമാണ് ശിക്ഷ വിധിച്ചത്. പ്രതികളെല്ലാവരും കള്ളക്കടത്ത് കേസിൽ നേരത്തെയും ശിക്ഷിക്കപ്പെട്ടിട്ടുള്ളവരാണെന്ന് അധികൃതർ അറിയിച്ചു.

പ്രതികൾ ഇറാനിൽ നിന്ന് 58 കിലോഗ്രാം ഹാഷിഷ് കടൽ മാർഗം രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചെന്നാണ് കേസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് കടത്തിനെതിരെ ജനങ്ങൾ പോലീസുമായി സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

ഗതാഗത നിയമലംഘനത്തിനെതിരെ കർശന നടപടി; കുവൈത്തിൽ വ്യാപക പരിശോധന

കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമലംഘകരെ പിടികൂടാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീവ്ര പരിശോധനകൾ നടത്തി. ഇതിന്റെ ഭാഗമായി നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമലംഘകർക്കെതിരെ കേസെടുക്കുകയും ചെയ്തു. പൊതുസുരക്ഷ ഉറപ്പാക്കുക, ഗതാഗതം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സെപ്തംബർ 13 മുതൽ 20 വരെ രാജ്യവ്യാപകമായി സുരക്ഷാ പരിശോധനകൾ നടത്തിയത്. ഗതാഗത നിയമലംഘനങ്ങൾ, അശ്രദ്ധമായ ഡ്രൈവിംഗ്, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനാണ് ഈ പരിശോധനകളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെന്റും ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റും സംയുക്തമായാണ് ഈ പരിശോധനകൾ നടത്തിയത്. ഇതിന്റെ ഭാഗമായി:

  • വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് 168 ട്രാഫിക് പിഴകൾ ചുമത്തി.
  • 21 പേരെ കരുതൽ തടങ്കലിൽ വെച്ചു.
  • നിയമലംഘനങ്ങൾ കണ്ടെത്തിയ 36 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.
  • ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 11 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു.
  • തിരിച്ചറിയൽ രേഖകളില്ലാത്ത 74 പേരെ പിടികൂടി.
  • പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച ഒരാളെ എൻവയോൺമെന്റ് പോലീസിന് കൈമാറി.

റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി എല്ലാ ഗവർണറേറ്റുകളിലും ഇത്തരം പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഗതാഗത നിയമലംഘനങ്ങളെക്കുറിച്ചോ അശ്രദ്ധമായ ഡ്രൈവിംഗിനെക്കുറിച്ചോ പൊതുജനങ്ങൾക്ക് വിവരം നൽകാനുള്ള സൗകര്യങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഇതിനായി ഓപ്പറേഷൻസ് റൂം ഹോട്ട്‌ലൈൻ (112), ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ വാട്‌സ്ആപ്പ് സേവനം (99324092), അല്ലെങ്കിൽ “തവാസുൽ” പ്ലാറ്റ്‌ഫോം എന്നിവ വഴി പരാതികൾ അറിയിക്കാവുന്നതാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കുവൈത്ത് പ്രവാസിയായ വിദ്യാർത്ഥിയുടെ നിയമപോരാട്ടത്തിന് വിജയം; സർട്ടിഫിക്കറ്റുകൾ തിരികെ നൽകണമെന്ന് കോടതി

കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി വിദ്യാർത്ഥിയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ജേക്കബ് വർഗീസ് മുല്ലൻപാറക്കൽ എന്ന വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വികാസ് മഹാജന്റെ സുപ്രധാന വിധി.

ബംഗളൂരുവിലെ ഡിയാന കോളേജ് ഓഫ് നഴ്സിങ്ങിൽ പോസ്റ്റ് ബി.എസ്.സി നഴ്സിങ്ങിന് ചേർന്ന ജേക്കബ് 2021-ൽ പ്രവേശനം നേടിയപ്പോൾ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോളേജിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ പഠനം അവസാനിപ്പിച്ച അദ്ദേഹം സർട്ടിഫിക്കറ്റുകൾ തിരികെ ആവശ്യപ്പെട്ടപ്പോൾ, രണ്ട് വർഷത്തെ മുഴുവൻ ഫീസും അടച്ചാൽ മാത്രമേ രേഖകൾ തിരികെ നൽകൂ എന്ന് കോളേജ് നിലപാടെടുത്തു. ഇതാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.

ഈ വിഷയം പരിഹരിക്കുന്നതിനായി ജേക്കബ് പ്രവാസി ലീഗൽ സെല്ലിന്റെ സഹായം തേടുകയായിരുന്നു. ലക്ഷക്കണക്കിന് രൂപ മുടക്കിയാൽ മാത്രമേ സർട്ടിഫിക്കറ്റുകൾ ലഭിക്കൂ എന്ന കോളേജിന്റെ നിലപാട് പ്രവാസിയുടെ നിസ്സഹായത മുതലെടുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി, കോളേജിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് യു.ജി.സിക്ക് നിർദേശം നൽകി.

ഹർജിക്കാരന് വേണ്ടി അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസിൽ ജെയ്സൺ എന്നിവർ കോടതിയിൽ ഹാജരായി. നഴ്സുമാരുടെ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കാൻ നേരത്തെയും പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധികൾ നേടിയിരുന്നു. ഇത്തരം വിധികൾ സമാന പ്രശ്നങ്ങളുള്ളവർക്ക് സഹായകമാകുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു. ഇപ്പോഴും പല സ്ഥാപനങ്ങളിലും ബോണ്ട് സമ്പ്രദായം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിൽ പിഞ്ചുകുഞ്ഞിനെ വാഷിം​ഗ് മെഷിനീൽ മുക്കിക്കൊന്ന കേസ്; പ്രവാസി വീട്ടുജോലിക്കാരിക്ക് വധശിക്ഷ

കുവൈറ്റ് സിറ്റി: കുവൈത്തിൽ കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഫിലിപ്പീൻ സ്വദേശിയായ വീട്ടുജോലിക്കാരിക്ക് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കൗൺസിലർ ഖാലിദ് അൽ-ഒമറ അധ്യക്ഷനായ കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

കഴിഞ്ഞ ഡിസംബറിൽ സബാഹ് അൽ-സലേമിലുള്ള ഒരു വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്. രണ്ട് വയസ്സുള്ള മകനെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിൽ, വീടിന്റെ മുകളിലത്തെ നിലയിലെ അലക്കുമുറിയുടെ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പിതാവ്, വാഷിം​ഗ് മെഷീനിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

കഴിഞ്ഞ ഹിയറിംഗുകളിൽ തൻ്റെ നിരപരാധിത്വം ആവർത്തിച്ച പ്രതി, കുട്ടി ഒരു ബക്കറ്റ് വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വാദിച്ചിരുന്നത്. എന്നാൽ, എല്ലാ തെളിവുകളും, സാക്ഷിമൊഴികളും, പബ്ലിക് പ്രോസിക്യൂഷൻ്റെ കണ്ടെത്തലുകളും പരിശോധിച്ച കോടതി പ്രതിയുടെ വാദം തള്ളുകയായിരുന്നു.

കുറ്റം ആസൂത്രിതവും മുൻകൂട്ടി തീരുമാനിച്ചതുമാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ പരമാവധി ശിക്ഷ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ക്രൂരമായ പ്രവൃത്തിക്ക് വധശിക്ഷ നൽകുന്നത് ഇരയ്ക്ക് നീതി നൽകുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനും പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. കുവൈറ്റിൽ വലിയ ഞെട്ടലും പൊതുജന രോഷവും ഉണ്ടാക്കിയ കേസിനാണ് ഇതോടെ വിധി വന്നിരിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്ന് യാത്ര! ശാസ്ത്രത്തെയും സുരക്ഷയെയും വെല്ലുവിളിച്ച് 13കാരൻ; അത്ഭുതകരം ഈ രക്ഷപ്പെടൽ

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൻ്റെ പിൻചക്രത്തിൽ ഒളിച്ചിരുന്ന് 13 വയസ്സുകാരൻ നടത്തിയ സാഹസിക യാത്രയും അത്ഭുതകരമായ രക്ഷപ്പെടലുമാണ് ഇപ്പോൾ ചർച്ച. കാം എയർ വിമാനത്തിലാണ് ബാലൻ ഡൽഹിയിൽ എത്തിയത്. വിമാനജീവനക്കാർ കുട്ടിയെ പിന്നീട് പിടികൂടി സിഐഎസ്എഫിന് കൈമാറുകയായിരുന്നു.

ഞായറാഴ്ച രാവിലെയാണ് കാബൂൾ വിമാനത്താവളത്തിൽ നിന്ന് ഈ സംഭവം നടക്കുന്നത്. യാത്രക്കാർക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ വെട്ടിച്ച് ബാലൻ വിമാനത്തിൻ്റെ പിൻചക്രത്തിന് സമീപമെത്തുകയും ലാൻഡിംഗ് ഗിയറിനുള്ളിൽ കയറിപ്പറ്റുകയും ചെയ്തു. കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ഏകദേശം ഒന്നര-രണ്ട് മണിക്കൂർ ദൂരം ഈ ബാലൻ ലാൻഡിംഗ് ഗിയറിനുള്ളിൽ തന്നെയായിരുന്നു.

ഡൽഹിയിൽ വിമാനം ഇറങ്ങിയതിന് ശേഷം വിമാനത്തിൻ്റെ പരിസരത്ത് ഒരു ബാലൻ സംശയകരമായി ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ട വിമാനജീവനക്കാർ കുട്ടിയെ പിടികൂടി സിഐഎസ്എഫിന് കൈമാറി. ചോദ്യം ചെയ്യലിലാണ് കൗതുകം കൊണ്ടാണ് വിമാനത്തിൽ കയറിയതെന്നും ഇറാനിലേക്ക് പോകാനായിരുന്നു താൻ ഉദ്ദേശിച്ചിരുന്നതെന്നും ബാലൻ വെളിപ്പെടുത്തിയത്. ഇറാനിലേക്കുള്ള വിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് കാം എയർ വിമാനത്തിൽ കയറിയതെന്നും എന്നാൽ അത് ഡൽഹിയിലേക്കുള്ള വിമാനമായിരുന്നുവെന്നും കുട്ടി പറഞ്ഞു.

ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളും ശക്തമായതിനാൽ ബാലൻ പെട്ടെന്ന് പിടിക്കപ്പെട്ടു. വിമാനത്തിൽ പരിശോധന നടത്തിയപ്പോൾ ബ്ലൂടൂത്ത് സ്പീക്കർ മാത്രമാണ് കുട്ടിയുടെ കൈവശം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിനും പരിശോധനകൾക്കും ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ന് അഫ്ഗാനിസ്ഥാനിലേക്കുള്ള അതേ കാം എയർ വിമാനത്തിൽ തന്നെ ബാലനെ തിരിച്ചയച്ചു.

ഈ യാത്ര വളരെ അപകടകരമായിരുന്നുവെന്ന് വ്യോമയാന വിദഗ്ധൻ ശ്രീ. വി.ടി. ചെറിയാൻ അഭിപ്രായപ്പെട്ടു. 90 മണിക്കൂറിൽ കൂടുതൽ വേഗതയിൽ പറക്കുന്ന വിമാനങ്ങളിൽ അതിതീവ്രമായ തണുപ്പും ഓക്സിജൻ്റെ കുറവും ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ നിരവധി ആളുകൾ മരിച്ചിട്ടുണ്ടെന്നും ലാൻഡിംഗ് ഗിയറിനുള്ളിൽ ഞെരുങ്ങിപ്പോകുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, 13 വയസ്സുകാരനായ ഈ കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഇന്ത്യയുടെ സുരക്ഷാ സംവിധാനം മികച്ചതാണെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം

നിങ്ങൾ അത്യാവശ സാഹചര്യങ്ങളിൽ ആധാർ കാർഡിന്റെ ആവശ്യം വന്നാൽ ഇനി വഹട്സപ്പ് വഴി ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന രേഖയാണ് ആധാർ. ഇത് വാട്സാപ്പ് വഴി എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം.

ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പില്‍ ലഭ്യം
My Gov Helpdesk Chatbot വഴി ആധാര്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം ഒരുക്കിയിരിക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് യുഐഡിഎഐയുടെ വെബ്‌സൈറ്റിലോ ഡിജിലോക്കറിലോ നിന്ന് ആധാര്‍ ആക്‌സസ് ചെയ്യാമായിരുന്നുവെങ്കിലും വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വന്നത് ഇപ്പോഴാണ്. ഇതോടെ മറ്റൊരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നു. വാട്‌സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആധാറുമായി ലിങ്ക് ചെയ്‌ത രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ആക്റ്റീവായ ഡിജിലോക്കര്‍ അക്കൗണ്ടുമാണ് ഇതിനാവശ്യം. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഡിജിലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ക്രിയേറ്റ് ചെയ്യാം.

വാട്‌സ്ആപ്പിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ‘MyGov Helpdesk’ നമ്പറായ +91-9013151515 നിങ്ങളുടെ കോണ്‍ടാക്റ്റില്‍ സേവ് ചെയ്യുക. ഇതിന് ശേഷം വാട്‌സ്ആപ്പില്‍ ഈ നമ്പറിലുള്ള ചാറ്റ്‌ബോക്‌സ് തുറക്കുക. ഒരു നമസ്‌തയോ ഹായ്‌യോ അയച്ച് +91-9013151515 എന്ന വാട്‌സ്ആപ്പ് നമ്പറിലുള്ള ചാറ്റ്‌ബോട്ടുമായി സംഭാഷണം തുടങ്ങാം. ഇതുകഴിഞ്ഞ് ഡിജിലോക്കര്‍ സര്‍വീസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ടുണ്ടെങ്കില്‍ അക്കാര്യം കണ്‍ഫോം ചെയ്യുക. അക്കൗണ്ട് ഇല്ലെങ്കില്‍ ഈ പ്രക്രിയ തുടങ്ങും മുമ്പ് അക്കൗണ്ട് സൃഷ്‌ടിക്കുക. ഇതിന് ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ഒതന്‍റിക്കേഷനായി ടൈപ്പ് ചെയ്‌ത് സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപി നമ്പര്‍ ചാറ്റ്‌ബോട്ടിന് നല്‍കുക. നമ്പര്‍ വെരിഫൈ ചെയ്‌താല്‍ ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് ഡിജിലോക്കറിലുള്ള എല്ലാ ഡോക്യുമെന്‍റുകളുടെയും ഒരു പട്ടിക കാണിച്ചുതരും. ആ ലിസ്റ്റില്‍ നിന്ന് ആധാര്‍ സെലക്‌ട് ചെയ്യുക. ഇതോടെ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പിഡിഎഫ് രൂപത്തില്‍ ആധാര്‍ കാര്‍ഡ് എത്തും.

ഇക്കാര്യം ശ്രദ്ധിക്കുക
‘MyGov Helpdesk’ ചാറ്റ്‌ബോട്ട് വഴി ഒരുസമയം ഒരു ഡോക്യു‌മെന്‍റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. ഡിജിലോക്കറുമായി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കുക. നിങ്ങളുടെ ആധാറോ മറ്റ് പ്രധാനപ്പെട്ട രേഖകളോ ഡിജിലോക്കറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അവ ഡിജി‌ലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ആദ്യം ലിങ്ക് ചെയ്യേണ്ടതാണ്. അതിന് ശേഷം മാത്രമേ വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകൂ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *